പുലരൊളിയില്‍ തിളങ്ങും മഞ്ഞു തുള്ളിയെ മോഹിച്ചു പുല്‍നാമ്പ്. ഹൃദയം വാക്കില്‍ പകര്‍ത്താന്‍ അക്ഷരക്കെട്ടഴിച്ചു വാടി കുഴഞ്ഞ പുല്‍ക്കൊടിയോടു പുഞ്ചിരിതിളക്കമായി മഞ്ഞുതുള്ളി മന്ത്രിച്ചു, ''പ്രിയപ്പെട്ടവനേ.. , എന്തിനീ സാഹസം! നീ എന്നില്‍ പ്രതിഫലിക്കുമ്പോള്‍ നിന്റെ സ്നേഹം ഞാന്‍ അറിയാതെ പോകുമോ?!''
പുല്‍നാമ്പും മഞ്ഞുതുള്ളിയും സ്നേഹമായ് മാറി!
സാക്ഷിയായ കാറ്റ് പറഞ്ഞു '' സ്നേഹം കേവലം പ്രതിഫലനം മാത്രമാണ്. അതുകൊണ്ട് തന്നെ ആപേക്ഷികവും ആണ്. ഞാന്‍ നീട്ടുന്ന ഭിക്ഷാപാത്രത്തിലേക്ക് നീ പകര്‍ത്തപ്പെട്ടാല്‍ മാത്രം എന്നില്‍ ഉണരുന്ന വികാരം. അല്ലെങ്കില്‍ എന്നില്‍ നിന്നും നിന്നിലേക്ക് നീളുന്ന നേര്‍രേഖയെ പ്രതിഫലിപ്പിക്കുന്ന നിന്റെ മറുപടി - അതാണ് സ്നേഹം!''
പുല്‍നാമ്പില്‍ ചേര്‍ന്നിരുന്ന മഞ്ഞുതുള്ളി കാറ്റില്‍ ഉലഞ്ഞു ഭൂമിയില്‍ അലിഞ്ഞു ചേര്‍ന്നു.
കാറ്റ് കവിതയായി..'' ഭൂമിയാണ് പ്രണയം! പ്രതിഫലനമല്ല. ഒന്നായി തീരലാണിവിടെ. ദ്വൈതത്തില്‍ നീയും ഞാനും എന്ന് സ്നേഹം ആപേക്ഷികം ആകുമ്പോള്‍ , സര്‍വ്വവും ഞാനെന്നു സ്വീകരിക്കുന്ന ഭൂമിയില്‍ ഒന്നായിത്തീരല്‍ മാത്രമേയുള്ളൂ. പ്രണയം ഭൂമിയാണ്!.. ...""''.
ക്ഷണിക സ്നേഹത്തുള്ളികളെ മോഹിച്ച് മാനം നോക്കിയിരിക്കും പുല്‍നാമ്പും മണ്ണിലലിയും നാളില്‍ അറിയും ഭൂമിയാണ് പ്രണയമെന്ന്...
മണ്ണിലലിയുക...
ReplyDeleteഎല്ലാത്തിന്റേയും അവസാനം..
നന്നായി എഴുതി..
ഭൂമിയാണ് പ്രണയം !! ഇത് വായിച്ചപ്പോള്‍ ഈ പോസ്റ്റും ഞാന്‍ പ്രണയിച്ചു പോകുന്നു.
ReplyDeleteകാവ്യാത്മകം
ReplyDeleteആശംസകൾ
പ്രണയത്തെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുക.
ReplyDeleteകാരണം, പ്രണയം പവിത്രമാണ്.!!
കൂടെത്തന്നെയുണ്ട്...,..
ആശംസകള്‍
കവിഭാഷ
ReplyDeleteനല്ല വരികള്‍
ReplyDeleteനന്നായിട്ടുണ്ട് രചന
ReplyDeleteആശംസകള്‍
word verification ഒഴിവാക്കിയാല്‍ നന്നായിരിക്കും.
ReplyDeleteഇരിപ്പിടത്തിൽ നിന്നും ഇവിടെയെത്തി
ReplyDeleteചിത്രം മനോഹരം ഒപ്പം വരികളും
എഴുതുക അറിയിക്കുക.
ആശംസകൾ
PS : തങ്കപ്പൻ സാറിന്റെ രണ്ടാമത്തെ കമന്റു ശ്രദ്ധിക്കുക
അത് മാറ്റുക കമന്റ് പൊസ്റ്റാൻ ആഗ്രഹിക്കുന്നവർക്ക്
അത് വളരെ എളുപ്പം. dashblordil പോയി സെറ്റിങ്ങ്സിൽ
പോയാൽ അത് എടുത്തു മാറ്റാം
അഭിപ്രായങ്ങള്‍ നല്‍കി എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി.
ReplyDelete@നവാസ് ഷംസുദ്ധീന്‍
@ഫൈസല്‍ ബാബു
@ഷാജു അത്താണിക്കല്‍
@അലി പി.എം.
@അജിത്
@മുഹമ്മദ് ആറങ്ങോട്ട്‌കര
@സി.വി.തങ്കപ്പന്‍
@പി.വി.എരിയല്‍
എല്ലാവര്‍ക്കും നന്ദി.
വായിച്ചു ഇഷ്ടമായി..
ReplyDeleteആശംസകൾ