ഏതോ ഒരു പ്രഭാതത്തില്‍ (എന്നാണെന്ന് വ്യക്തമായി ഓര്‍ക്കുന്നില്ല) യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് അവള്‍ പ്രത്യക്ഷപ്പെട്ടത്. സുനാമിയില്‍ നിന്ന് രക്ഷപ്പെട്ട് വരുന്നത് പോലെ അവള്‍ ഞാന്‍ കുളിക്കുന്ന വെള്ളത്തില്‍ നിന്നും രക്ഷപ്പെട്ട് അലക്ക് കല്ലിലേക്ക് കയറി! അതായിരുന്നു ഞങ്ങളുടെ ആദ്യ സമാഗമം.
അയ്യേ....! പാറ്റ!! ഒറ്റയടിക്ക് കഥ കഴിക്കാംന്ന് വിചാരിച്ചതാ. പക്ഷെ ഉള്ളില്‍ കാരുണ്യത്തിന്റെ ഉറവ. അതിനുമപ്പുറം , അനുവാദമില്ലാതെ എന്തിനെന്റെ കുളിമുറിയില്‍ കയറി എന്ന് ചോദിച്ച് ഞാന്‍ പെരുമാറിയാല്‍ ...., എന്റെ ലോകത്ത് അധികാരം കാണിക്കാന്‍ നീ ആരെന്നു 'മുകളിലുള്ളവന്‍' പ്രതികരിച്ചാലോ? വേണ്ട, പൊയ്ക്കോട്ടെ പാവം!!
അങ്ങനെ അവള്‍ ചൂലില്‍ താമസം ആരംഭിച്ചു. (ചൂല് തിരഞ്ഞെടുത്തതില്‍ നിന്നുമാണ് ഇതൊരു സ്ത്രീവര്‍ഗജാതയെന്നു വ്യകതമായത്.) ഞങ്ങള്‍ക്കിടയില്‍ ഒരു സൌഹൃദവും ഉണ്ടായില്ല.അവള്‍ ഒരു അഹങ്കാരിയായി വളരുന്നതായിട്ടാണ് എനിക്ക് തോന്നിയത്. ഇത്ര പോന്ന ഒരു പാറ്റക്ക് ചൂല് തന്നെ ധാരാളം എന്നിട്ടും അവള്‍ എപ്പോഴും സര്‍ക്കീട്ടിലാ.. closet നു അരികില്‍ ഇരുന്നവള്‍ കഴുകാതെ soap നു അരികിലേക്ക് വന്നപ്പോള്‍ ദേഷ്യം സഹിച്ചില്ലെനിക്ക്. വൃത്തിയില്ലാത്ത ജന്തു! ഒറ്റയടിക്ക് കൊല്ലാമെന്നു തോന്നി. പക്ഷെ ഉള്‍ഭയം വിലക്കി. ''അരുത്! വൃത്തിയുടെ പേരില്‍ നീ ഈ വിവേചനമില്ലാത്തതിനെ കൊന്നാല്‍ , മനഃശുദ്ധിയുടെ പേരില്‍ 'മുകളിലുള്ളവന്‍' നിന്നെ...'' (മുകളിലുള്ളവനെക്കൊണ്ട് തോറ്റു! ഞാനെന്താ ചെയ്യുന്നത് എന്നും നോക്കിയിരിക്ക്യാ..? വേറെ പണിയൊന്നും ഇല്ലേ?) ആത്മഗതത്തില്‍ എന്തും ആവാം എങ്കിലും ധൈര്യം പോര. അതുകൊണ്ട് മാത്രം അവളെ വെറുതെ വിട്ടു.
പക്ഷെ അവളെന്നെ കാര്യമായി തെറ്റിദ്ധരിച്ചു. ഞാനവളെ ഭയന്നിട്ടാ ഒന്നും ചെയ്യാത്തതെന്നാണ് അഹങ്കാരിയുടെ ഉള്ളിലിരുപ്പ്. അല്ലെങ്കില്‍ പിന്നെ അവള്‍ ഇന്നലെ ചെയ്തതെന്താ? ഒരു ഉപദ്രവവും ചെയ്യാതെ നിന്ന് കുളിക്കുന്ന എന്നെ പേടിപ്പിക്കാനായി കാലിന്റെ കീഴിലേക്കു ഓടി വന്നു. കാല്‍ മാറ്റി വയ്ക്കുന്നിടത്തെല്ലാം വന്നു. സഹികെട്ട് കാല്‍ കുടഞ്ഞു ചെരിപ്പങ്ങോട്ട് ഇട്ടുകൊടുത്തു.
അയ്യോ..! ചത്തോ? ഇല്ല. പതുക്കെ അനങ്ങി ഭിത്തിയില്‍ കയറി ഇരുന്നു.
ഇപ്പോളവള്‍ വളരെ ശാന്തയാണ്! നോക്കിയിട്ട് ശരീരത്തിന് കാര്യമായി കുഴപ്പമൊന്നുമില്ല. എങ്കില്‍ പിന്നെ മനസ്സിനാവാം. ആകപ്പാടെ ഒരു ദു:ഖഭാവം. ഇപ്പോളവള്‍ മൌനമായി പറയാറുണ്ട് 'എന്നാലും നീ ഇത് ചെയ്തല്ലോ' എന്ന്. എന്നെ ഉപദ്രവിക്കാന്‍ വന്നിട്ടല്ലേന്നു ഒരു നോട്ടത്തിലൂടെ ഞാനും തിരികെ ചോദിക്കും.
ഞങ്ങള്‍ തമ്മില്‍ കാണുമ്പോഴെല്ലാം ഇതേ ചോദ്യവും ഉത്തരവും ! ഞങ്ങള്‍ക്കൊരിക്കലും സുഹൃത്തുക്കളാകാന്‍ പറ്റില്ല. അവളുടെ ഉള്ളില്‍ പരിഭവം കാണും. പകയും ദേഷ്യവും ഉണ്ടോന്നറിയില്ല. 'പാവം' എന്നൊരു തോന്നല്‍ എനിക്ക് ഉള്ളില്‍ ഉണ്ടെങ്കിലും കുളിമുറി നിറഞ്ഞു നില്‍ക്കുന്ന പെണ്ണാ അവള്. നാളെ അവളെ അന്വേഷിച്ച് ഒരുത്തന്‍ എത്തിയാല്‍ ....?
അവളും കുടുംബവും കൂടെ എന്നെക്കൊണ്ട് മറ്റൊരു കുളിമുറി പണിയിക്കുമോന്നുള്ള ഭയമാണ് ഉള്ളില്‍ ഇപ്പോള്‍ . അത് നിങ്ങള്‍ക്ക് മനസ്സിലാകുമോ? കുളിമുറി നിറഞ്ഞു നില്‍ക്കുന്ന പാറ്റപെണ്ണ് ഉള്ളവര്‍ക്ക് അറിയാം എന്റെ ഉള്ളിലെ ആധി!!

good one
ReplyDelete