തിന്നുതീര്‍ന്ന നെല്ലിക്കയുടെ കുരു ഒരു കാര്യവുമില്ലാതെ വായക്കകത്ത് ഓടിക്കളിച്ചു. പട്ടിയുടെ വായിലെ എല്ലിന്‍ കഷ്ണം പോലെ ! പല്ലുകള്‍ക്കിടയില്‍ നെല്ലിക്കുരു കടിച്ചു പിടിച്ച് ആനന്ദിക്കുന്നതിനിടയില്‍ ഉടല്‍ വലിച്ചു നീട്ടി വിശാലമായൊന്ന് ഞെളിഞ്ഞു.
ആത്മഞ്ജാനി എന്നെ തെറി വിളിച്ചു - “ഫ! വിഡ്ഡി.., ഇപ്പൊ തീര്‍ന്നേനെ നിന്‍റെ കാറ്റ് ! പിടി വിട്ടത് തെറിച്ച് ഉള്ളില്‍ പോയിരുന്നെങ്കില്‍?!! പ്രാണവായുവിന് അടപ്പിടാന്‍ ഒരു നെല്ലിക്കുരു തന്നെ ധാരാളം!”
“ കേവലം ഒരു നെല്ലിക്കയുടെ കുരു വിചാരിച്ചാല്‍ എന്നെ കൊല്ലാന്‍ കഴിയുമെന്നോ? ഞാനെത്ര നിസ്സാരന്‍?!!! ചേമ്പിന്‍ തണ്ടിലെ വെള്ളത്തുള്ളി പോലെ.....“
No comments:
Post a Comment