Wednesday, June 5, 2013

എന്നെ അറിയുമോ?



പുറത്തേക്ക് തുറക്കുന്ന കണ്ണുകള്‍കൊണ്ട് അകകാഴ്ച കാണുന്നതെങ്ങനെ? നീ എന്നെ കാണുമ്പോലെ ഞാനിന്ന്‍ വരെ എന്നെ കണ്ടിട്ടില്ല! 

ഇരുട്ടിന്റെ കറുപ്പ് നിറത്തിലാണ് നീ എന്നെ പകര്‍ത്തിയത്. പ്രകാശത്തിന്റെ വെണ്‍മയാണ് ഞാന്‍ എന്നും എന്റെ പ്രതിബിംബത്തില്‍ ദര്‍ശിച്ചത്. പ്രതിബിംബത്തിലൂടെ അല്ലാതെ എനിക്ക് എന്നെ കാണാന്‍ ആവില്ലല്ലോ! 

ഒരുപക്ഷെ, ഇരുട്ടിനു പ്രതിഫലിക്കാന്‍ ആവാത്തത് കൊണ്ടായിരിക്കുമോ എന്റെ പ്രതിബിംബത്തില്‍ പ്രകാശം മാത്രം ഞാന്‍ കണ്ടത്?  എങ്കില്‍ സ്വയം അറിഞ്ഞതിലും അപ്പുറം ആണ് ഞാന്‍! 

എന്നാല്‍ നീ പറഞ്ഞതുമല്ല ഞാന്‍. .  . നിനക്ക്  മുന്നില്‍ ഇനിയും തുറക്കാത്ത എത്രയോ അറകള്‍ എന്നില്‍ മൂടി കിടക്കുമ്പോള്‍ നീ കണ്ടതിലും അപ്പുറമാണ് ഞാന്‍   

സ്വയം തിരിച്ചറിയാതെ ലോകം തേടിയ എനിക്ക് ഞാന്‍ തന്നെയാണ് ഇന്നേറ്റവും അപരിചിത! കാഴ്ചക്കും അപ്പുറം എന്റെ സ്വരൂപം എന്തായിരിക്കും? ഞാന്‍ സ്വയം ചോദിച്ചു, ''എന്നെ അറിയുമോ?'' 

3 comments:

  1. നീരാഗ ,

    താങ്കളുടെ ബ്ലോഗിലേക്ക് ഞാനും എത്തി.
    അഞ്ചു പോസ്റ്റുകളും വായിച്ചു .
    വലുതായി പറയാനൊന്നും എനിക്കറിയില്ല.
    സന്തോഷം കൊണ്ട് കണ്ണും മനസും നിറഞ്ഞു .

    ഒരുപാട് സ്നേഹം തോന്നുന്നു ഈ വാക്കുകളോട് ,
    ഈ പേരിനോട് ,
    ഇത് ജനിച്ച മനസിനോട് ,
    ഇതെല്ലാം സ്വന്തമായ താങ്കളോട് .

    ആശംസകൾ ഇനിയുമൊരുപാട് ഉള്ളു നിറയ്ക്കുന്ന വാക്കുകളെഴുതാൻ .
    നന്ദി വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് നല്ലൊരു വായന നൽകിയതിനും,
    ചിലതൊക്കെ ചിന്തകളിൽ നിറച്ചു വെക്കാൻ സാധിച്ചതിനും .
    സ്നേഹം ഒരുപാട് ..............(എന്തിനെന്നറിയില്ല)

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. കാഴ്ചക്കും അപ്പുറം എന്റെ സ്വരൂപം എന്തായിരിക്കും? ഞാന്‍ സ്വയം ചോദിച്ചു,
    ''എന്നെ അറിയുമോ?''
    good...

    ReplyDelete