Monday, June 17, 2013
വന്ധ്യ(വന്ദ്യ)യായ അമ്മ
മഴയും പുഴയും ആടയാഭരണങ്ങള്‍ ചാര്‍ത്തിടാത്ത മണ്ണ്! 'കനിവിന്റെ നനവില്ലാത്ത വന്ധ്യ ' എന്നിവളെ പലരും കല്ലെറിഞ്ഞു. പെറ്റമ്മയെ കാണാന്‍ കൊതിച്ചപ്പോഴൊക്കെ ഞാനും പലവട്ടം നിന്ദിച്ചു..
ഉള്ളില്‍ ഉണരും ആത്മരോഷത്താല്‍ ആണോ ഈ മണ്ണ് തിളക്കുന്നത്? ഇവളുടെ ഉയിരില്‍ ഉയരുന്ന അഗ്നി ക്രോധമോ? കാമമോ? മരുഭൂമിയുടെ മനമറിയാന്‍ മണ്ണില്‍ ചെവി ചേര്‍ത്തു ഞാന്‍.. ... .
ആത്മരോദനമാണിവിടെ കേട്ടത്! കരളു കടഞ്ഞു ഉറയും വാത്സല്യം തേങ്ങി.... ''വളക്കൂറിന്റെ ഗര്‍ഭാശയം ഇല്ലെനിക്ക് . അമൃതിന്റെ നനവ് ഉറയും മാറിടങ്ങളില്ല. ജല ശാപമേറ്റ് സമൃദ്ധി വറ്റിയ കടലായ് വരണ്ടുണങ്ങി ഞാന്‍ ! എന്റെ കണ്ണുനീര്‍ ഈന്തപ്പഴങ്ങളായ് പൊഴിഞ്ഞു.....
പുല്‍നാമ്പുകളെ പെറ്റിടാനായില്ലെങ്കിലും മാതൃത്വത്തിന് പരിധികള്‍ ഉണ്ടോ? സ്വന്തമെന്നു ചേര്‍ക്കാന്‍ പൈതങ്ങള്‍ ഇല്ലാത്തവള്‍ക്ക് വിശ്വം മുഴുവന്‍ ശിശുക്കളാണ്! ഉള്ളില്‍ ഉണരും വാത്സല്യം ചുരന്നിടാന്‍ ആവാതെ വേദനകൊണ്ട് വിങ്ങിയപ്പോള്‍ ഒരു ഉപായമായ് തുടിച്ചു ഹൃദയം....
എന്റെ മടിയില്‍ ഇരുന്നു നിങ്ങളെന്റെ പ്രാണന്‍ ഊറ്റി കുടിക്കുക.... ഹൃദയം തുരന്നു വലിച്ചെടുക്കുക.... എണ്ണയെന്നോ.. ഇന്ധനമെന്നോ.... എന്ത് പേര് ചൊല്ലി വിളിച്ചാലും .. വലിച്ചൂറ്റി എടുക്കുകെന്റെ പ്രാണനെ... മാതൃത്വത്തിന്റെ നിര്‍വൃതി അറിയട്ടെ ഞാന്‍... .''
''അമ്മേ.....'' എന്നൊരു തേങ്ങലായ് മണ്ണിലേക്ക് ചുരുണ്ട് ചേര്‍ന്നു ഞാന്‍ ....ഗര്‍ഭാശയത്തിലൊരു ഭ്രൂണം പോലെ......
Subscribe to:
Post Comments (Atom)
ഭൂമിയമ്മ
ReplyDeleteദ്രോഹിക്കരുതേ..!!!
ReplyDeleteആശംസകള്‍
''അമ്മേ.....''
ReplyDeleteഎഴുത്തിന് ഒരു തത്വഞ്ജാനിയുടെ മട്ടും ഭാവവുമുണ്ട്.
നല്ല ഭാഷയും..
എല്ലാ ആശംസകളും.
നമ്മള്‍ പ്രവാസികള്‍ക്ക് ഈ മരുഭൂമിയോട് ഒരു ആത്മബന്ധവും തോന്നാറില്ലല്ലോ. പച്ചപ്പില്ലാത്ത ഈ വരണ്ട മണ്ണിനോട് എനിക്കും വല്ലാത്തൊരു അകല്‍ച്ച ആയിരുന്നു. 'വന്ധ്യ' ആണെങ്കിലും ഉള്ളില്‍ വാത്സല്യം ഉണ്ടെങ്കില്‍ അമ്മ തന്നെ അല്ലെ? അപ്പോ ഇങ്ങനെ ഒരു ആത്മരോദനം ഇതിന്റെ ഉള്ളില്‍ വിങ്ങുന്നുണ്ടാവും എന്ന് തോന്നി. അത്രേ ഉള്ളൂ..
Deleteനന്ദി .. എല്ലാര്‍ക്കും...
ReplyDeleteനല്ല ചെറുകഥ
ReplyDeleteനന്ദി... ചേച്ചി..
ReplyDeleteകവിത പോലൊരു കഥ .. ഈ അമ്മയെ ഇഷ്ടായി
ReplyDeleteനന്ദി .. സര്
Delete